പല്ലവി
ഒരേ… സ്വരം ഒരേ... ലക്ഷ്യം
വിപ്ളവം വിളഞ്ഞമണ്ണിലായുയർന്നിടുന്ന നന്മകൾക്കിതാ
ജനങ്ങൾ തൻ മനസ്സുതൊട്ടു നല്കിടുന്നൊരായിരം സലാം
ലാൽസലാം, ലാൽസലാം... ലാൽസലാം
ചരണം 1
m-ചോരനല്കി മർത്ത്യകോടികൾ ചുവപ്പണീച്ചൊരീ
ചെങ്കൊടിയുമേന്തി നീങ്ങിടാം...
f-അഴിമതിക്കരങ്ങളെത്തുറുങ്കിലാക്കി മണ്ണിൽ നൂറു
മേനികൊയ്തു നാടുകാത്തിടാം
m-രക്തസാക്ഷികൾ തെളിച്ചൊരീ
കർമ്മഭൂമിയിൽ അണഞ്ഞിടാം
f-ഇവിടെ നമ്മൾ തൻ കിനാവുകൾ
സഫലമാകുവാൻ ഒന്നായിനാം
m-വികസനത്തിൻ വിത്തുപാകി നാടിനെയുണർത്തിടും സഖാക്കളേ
ജനങ്ങൾ തൻ മനസ്സുതൊട്ടു നല്കിടുന്നൊരായിരം സലാം
ലാൽസലാം, ലാൽസലാം... ലാൽസലാം
കോറസ് : മുദ്രാവാക്യം
അടിമത്തത്തെ തുടച്ചുമാറ്റി ജനാധിപത്യപ്പടവുകളേറി
വളർന്നു വന്നൊരു പ്രസ്ഥാനം ഇക്കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ജനസാരഥികൾക്കഭിവാദ്യങ്ങൾ
കേരളമണ്ണിൻ അഭിവാദ്യങ്ങൾ ധീരസഖാക്കൾക്കഭിവാദ്യങ്ങൾ
ഇങ്ക്വിലാബ് സിന്ദാബാദ്, ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് ഇങ്ക്വിലാബ്, ഇങ്ക്വിലാബ് സിന്ദാബാദ്
ചരണം 2
f-തകരുകില്ലയാർക്കുമേ തകർക്കുവാൻ കഴിഞ്ഞിടില്ല
സമരഭൂമിയിൽ വളർന്നവർ
m-മണ്ണിലീ വയലിലും വഴിയിലും പണിയുവോർതൻ
കണ്ണുനീർ തുടച്ചുകാത്തവർ
f-സമര കാഹളം ഉയർന്നിതാ
അണിനിരക്കുവിൻ സഖാക്കളേ
m-ജന്മ നാടിനെ നയിക്കുവാൻ
വിജയമേകിടാം ഇവർക്കു നാം
f-സഹനസമര ഭൂമിയിൽ കുരുത്ത മർത്ത്യ വീരനായകർക്കിതാ
ജനങ്ങൾ തൻ മനസ്സുതൊട്ടു നല്കിടുന്നൊരായിരം സലാം
ലാൽസലാം, ലാൽസലാം... ലാൽസലാം