വേദങ്ങൾമീളാൻ മത്സ്യം നീ

വേദങ്ങൾമീളാൻ മത്സ്യം നീ പാൽക്കടൽ കടയാൻ കൂർമ്മം

ഭൂരക്ഷയ്ക്കു വരാഹം ഭക്തപ്രഹ്ലാദനു തുണ നരസിംഹം

അവതാരങ്ങൾ പലതുമെടുത്തീ അവനിയിൽ ധർമ്മം കാത്തവനേ

ഗുരുവായൂരിൽ കുടികൊള്ളും നിൻ ചരണം ഞങ്ങൾക്കഭയം

മരപ്രഭോ അമരപ്രഭോ അഖിലചരാചര ഹൃദയവിഭോ അഭയം അഭയം അഭയം

വേദങ്ങൾമീളാൻ മത്സ്യം നീ പാൽക്കടൽ കടയാൻ കൂർമ്മം

ഭൂരക്ഷയ്ക്കു വരാഹം ഭക്തപ്രഹ്ലാദനു തുണ നരസിംഹം

വേദങ്ങൾമീളാൻ മത്സ്യം നീ പാൽക്കടൽ കടയാൻ കൂർമ്മം

കലിയുഗവാതക്ലേശമൊഴിക്കും കരുണാമയനാം ഗുരുവരനേ

കടൽ നീലം നിൻ ഉടൽ നീലം കടലും വിണ്ണും നിൻ കോലം

ചിൽ‌പ്രഭോ പരമപ്രഭോ സകലനിഷ്കള വരദവിഭോ അഭയം അഭയം അഭയം

വേദങ്ങൾമീളാൻ മത്സ്യം നീ പാൽക്കടൽ കടയാൻ കൂർമ്മം

ഭൂരക്ഷയ്ക്കു വരാഹം ഭക്തപ്രഹ്ലാദനു തുണ നരസിംഹം

വേദങ്ങൾമീളാൻ മത്സ്യം നീ പാൽക്കടൽ കടയാൻ കൂർമ്മം

Submitted by Manikandan on Thu, 01/27/2011 - 01:02