ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത
ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക
ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത
ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക
ഞാനാ മധുരാപുരിയിൽ പശുവായ് മേഞ്ഞു നടക്കുന്നു
ഞാനാ കവിതയെ ഉള്ളിലുണർത്തും ഗാനമാവുന്നു, അഷ്ടപദി ഗാനമാകുന്നു
ഈ ഗാനം കേൾക്കുമോ നാദബ്രഹ്മത്തിൻ തേരുതെളിയ്ക്കും ഭഗവാൻ, ശ്രീഗുരുവായൂരപ്പൻ
ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത
ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക
ഞാനാ യമുനയിൽ കൃഷ്ണശിലയായ് വീണുമയങ്ങുന്നു
ഞാനാ സ്വർണ്ണദ്വാരകതേടും ബ്രാഹ്മണനാകുന്നു, സതീർത്ഥ്യ ബ്രാഹ്മണനാകുന്നു
ഈ കയ്യാൽ നൽകീടും അവില്‍പ്പൊതിവാങ്ങുമോ ശ്രീഗുരുവായൂരപ്പൻ, ദ്വാരകവാഴും ഭഗവാൻ
ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത
ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക
ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത
ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളിൽ സ്വർണ്ണദ്വാരക
ഗുരുവായൂരൊരു മധുര
Film/album
Singer
Music
Lyricist