ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാം
പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊ
നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാം
പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊ
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ
ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ
ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം
തിരുമുടിയോ മഴ മേഘം
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
ഗരുഢൻ പോലാകാശം ചിറകാർന്നീടുമ്പോൾ
വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ
ഗരുഢൻ പോലാകാശം ചിറകാർന്നീടുമ്പോൾ
വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ
നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി
ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം
നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി
ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം
നിൻ കൃഷ്ണാട്ടം മാത്രം
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
നാരായണ നാമം. നാരായണ നാമം, നാരായണ നാമം
നാരായണ നാമം, നാരായണ നാമം, നാരായണ നാമം
Film/album
Singer
Music
Lyricist