ഭഗവാന്റെ ശ്രീപാദധൂളീകണം ദുരിതങ്ങൾക്കൊക്കെയും സിദ്ധൗഷധം
ഗുരുവായൂരമ്പലം കല്പവൃക്ഷം ഉരുവിടാം നമ്മൾക്ക് മുക്തിമന്ത്രം

നാരായണ നാരായണ നാരായണ
ഭഗവൽപദാബ്ജപരാഗത്തിൻ മുൻപിലീ അവനി വെറും മണൽത്തരിയല്ലയോ

അലകടലൊരുതുള്ളി വെള്ളം, ആകാശം ചെറിയൊരു സുഷിരം
വഹ്നി വെറുമൊരു തീപ്പൊരി വായു വെറുമൊരു നിശ്വാസം
നാരായണ നാരായണ നാരായണ
ഭഗവാന്റെ ശ്രീപാദധൂളീകണം ദുരിതങ്ങൾക്കൊക്കെയും സിദ്ധൗഷധം
ഗുരുവായൂരമ്പലം കല്പവൃക്ഷം ഉരുവിടാം നമ്മൾക്ക് മുക്തിമന്ത്രം
നാരായണ നാരായണ നാരായണ
ഭഗവൽപദാംബുജ സ്മരണയില്ലെങ്കിൽ ഈ ഭക്തി വെറും മഞ്ഞത്തുണിയല്ലയോ

വ്രതങ്ങൾ വ്യായാമങ്ങൾ, വേദങ്ങൾ വനരോദനങ്ങൾ
കർമ്മം വെറും പ്രാണിധർമ്മം, തീർത്ഥാടനം ഗജസ്നാനം
നാരായണ നാരായണ നാരായണ
ഭഗവാന്റെ ശ്രീപാദധൂളീകണം ദുരിതങ്ങൾക്കൊക്കെയും സിദ്ധൗഷധം
ഗുരുവായൂരമ്പലം കല്പവൃക്ഷം ഉരുവിടാം നമ്മൾക്ക് മുക്തിമന്ത്രം
ഭഗവാന്റെ ശ്രീപാദധൂളീകണം ദുരിതങ്ങൾക്കൊക്കെയും സിദ്ധൗഷധം
ഗുരുവായൂരമ്പലം കല്പവൃക്ഷം ഉരുവിടാം നമ്മൾക്ക് മുക്തിമന്ത്രം
നാരായണ നാരായണ നാരായണ
Film/album
Singer
Music
Lyricist