അഷ്ടപദി ഗുരുവായൂരപ്പന്റെ

ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ

ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ

വനമാലീ..



അഷ്ടപദി ഗുരുവായൂരപ്പന്റെ ഇഷ്ടസഖീ

ജയദേവഹൃദയമാം ഇടയ്ക്കയിലുണരുന്ന

ജന്മാന്തരപ്രേമ നമ്രമുഖീ

അഷ്ടപദി ഗുരുവായൂരപ്പന്റെ ഇഷ്ടസഖീ

ജയദേവഹൃദയമാം ഇടയ്ക്കയിലുണരുന്ന

ജന്മാന്തരപ്രേമ നമ്രമുഖീ



മേഘത്തിലുണരും ജ്യോതിസ്സുപോലെ മാറിലെ വനമാല

മേഘത്തിലുണരും ജ്യോതിസ്സുപോലെ മാറിലെ വനമാല

വനമാലയിലെ പൂവുകൾ തോറും വസന്തരസലീല

ലീലാകാരന്റെ കോലക്കുഴലിൽ പാൽക്കടലോ

മുക്തി പാൽക്കടലോ

അഷ്ടപദി



ജീവാത്മാവിന്റെ രാധയെ വിളിക്കും കാളിന്ദീപുളിനം

ജീവാത്മാവിന്റെ രാധയെ വിളിക്കും കാളിന്ദീപുളിനം

പുളിനം പുളകം കൊള്ളുമ്പോളത് പുഷ്പ നികുഞ്ജം

നികുഞ്ജത്തിലിരിക്കും പരമാത്മാവിന് നീലനിറം

ഇന്ദ്രനീലനിറം

അഷ്ടപദി ഗുരുവായൂരപ്പന്റെ ഇഷ്ടസഖീ

ജയദേവഹൃദയമാം ഇടയ്ക്കയിലുണരുന്ന

ജന്മാന്തരപ്രേമ നമ്രമുഖീ

അഷ്ടപദി ഗുരുവായൂരപ്പന്റെ ഇഷ്ടസഖീ

ജയദേവഹൃദയമാം ഇടയ്ക്കയിലുണരുന്ന

ജന്മാന്തരപ്രേമ നമ്രമുഖീ

അഷ്ടപദി

Submitted by Manikandan on Mon, 01/24/2011 - 02:17