ആയിരം‌നാവുള്ളോരനന്തരേ

ആയിരം‌നാവുള്ളോരനന്തരേ നിനക്കാവുമോ ഭഗവാനെ വാഴ്ത്താൻ

വാതാലയമാം വൈകുണ്ഠം വാഴുന്ന വേദാന്തരൂപനെ വാഴ്ത്താൻ

രാത്രിയാം ഗോപിക മുകിൽ‌ചീന്തിൽ വെണ്ണയുമായ് കാത്തുനിൽക്കുന്നതാരെ

രുദ്രാക്ഷച്ചരടിൽ സന്യാസധ്യാനങ്ങൾ കെട്ടുവാൻ കൊതിക്കുന്നതാരെ

ആ നാദബ്രഹ്മം ഗുരുവായൂരിലെ ആനന്ദകല്പവൃക്ഷം, കൃഷ്ണാ

നീതന്നെ മുക്തി മന്ത്രം

ആയിരം‌നാവുള്ളോരനന്തരേ നിനക്കാവുമോ ഭഗവാനെ വാഴ്ത്താൻ

വാതാലയമാം വൈകുണ്ഠം വാഴുന്ന വേദാന്തരൂപനെ വാഴ്ത്താൻ

വേദപുരാണങ്ങൾ വിടരുന്നതാരുടെ പാദങ്ങളിൽ പൂക്കളാകാൻ

സന്ധ്യകൾ മഞ്ഞപ്പട്ടുടയാടനെയ്യുന്നതാരുടെ അരയിൽ ചാർത്താൻ

ആ കർമ്മഭാവം ഗുരുവായൂരിലെ ആനന്ദസിദ്ധരൂപം, കൃഷ്ണാ

നീ വിശ്വപ്രേമഗീതം

ആയിരം‌നാവുള്ളോരനന്തരേ നിനക്കാവുമോ ഭഗവാനെ വാഴ്ത്താൻ

വാതാലയമാം വൈകുണ്ഠം വാഴുന്ന വേദാന്തരൂപനെ വാഴ്ത്താൻ

ആയിരം‌നാവുള്ളോരനന്തരേ നിനക്കാവുമോ ഭഗവാനെ വാഴ്ത്താൻ

വാതാലയമാം വൈകുണ്ഠം വാഴുന്ന വേദാന്തരൂപനെ വാഴ്ത്താൻ

Submitted by Manikandan on Mon, 01/24/2011 - 01:39