ആകാശം നാഭീനളിനം
അലയിളകും കടലീപ്രപഞ്ചം
ആദിപ്പൊരുളേ എന്റെ മനസ്സാം
ആലിലയിൽ നിൻ അനന്തശയനം
അനന്തശയനം
ആകാശം നാഭീനളിനം
അലയിളകും കടലീപ്രപഞ്ചം
ആദിപ്പൊരുളേ എന്റെ മനസ്സാം
ആലിലയിൽ നിൻ അനന്തശയനം
അനന്തശയനം
പൊക്കിൾ താമരശ്രുതിയായി
പത്മപദങ്ങൾ സ്മൃതിയായി
പൊക്കിൾ താമരശ്രുതിയായി
പത്മപദങ്ങൾ സ്മൃതിയായി
വേദത്തിൻ ചുണ്ടിലെ നാദഞരമ്പിലെ
വേദനയായെന്നെ മാറ്റൂ മധുരമാം
വേദനയായെന്നെ മാറ്റൂ
ആകാശം നാഭീനളിനം
അലയിളകും കടലീപ്രപഞ്ചം
ആദിപ്പൊരുളേ എന്റെ മനസ്സാം
ആലിലയിൽ നിൻ അനന്തശയനം
അനന്തശയനം
ഗോരോചനക്കുറി ഭൂപാളം
ഗാരുഡഗീതം ശ്രീരാഗം
ഗോരോചനക്കുറി ഭൂപാളം
ഗാരുഡഗീതം ശ്രീരാഗം
പ്രപഞ്ചശംഖത്തിൻ ചുണ്ടിൽ പൂക്കുന്ന
പ്രണവമായെന്നെ നീ മറ്റൂ, തീരാത്ത
വിരഹമായെന്നെ നീ മാറ്റൂ.
Film/album
Singer
Music
Lyricist