താമരപ്പൂവിൽ ഒരു മന്ദസ്മിതമായ്

താമരപ്പൂവിൽ ഒരു മന്ദസ്മിതമായ് വീണാധാരിണീ ദേവി

ഓരോ ജീവകണത്തിലും കുടികൊള്ളും ആദ്യന്തമാകും ആലംബമേ

സപ്തസ്വരങ്ങളാം പുഷ്പങ്ങളർച്ചിക്കും സരസ്വതിമണ്ഡപമുണർന്നൂ

ഉഷസ്സിൻ ഹിമകണമുതിരും മുഹൂർത്തത്തിൽ സരസ്വതിരാഗം ഉദിച്ചുയർന്നൂ

താമരപ്പൂവിൽ ഒരു മന്ദസ്മിതമായ് വീണാധാരിണീ ദേവി

ആദിപരാശക്തി നിൻ ദർശനത്തിനായ് ആനന്ദഭൈരവിയിൽ ആലാപനം

കാളീ മഹാകാളി ദേവീ മനോഹരി കാലങ്ങളായ് ഉള്ളിൽ ഇരിപ്പവളേ

താമരപ്പൂവിൽ ഒരു മന്ദസ്മിതമായ് വീണാധാരിണീ ദേവി

ഓരോ ജീവകണത്തിലും കുടികൊള്ളും ആദ്യന്തമാകും ആലംബമേ

താമരപ്പൂവിൽ ഒരു മന്ദസ്മിതമായ് വീണാധാരിണീ ദേവി

Submitted by Manikandan on Wed, 01/19/2011 - 00:40