പാദങ്ങളിൽ വീണു കേഴുന്നു ഞാൻ

പാദങ്ങളിൽ വീണു കേഴുന്നു ഞാൻ പാറമേൽക്കാവിൽ ജഗദീശ്വരീ

തൂമന്ദഹാസം തൂകും കൃപാകരി പൂനിലാപാൽതരും വിശ്വേശ്വരി

പൂനിലാപാൽതരും വിശ്വേശ്വരി

ആനന്ദദീപ്തമാം അവിടുത്തെ ദർശനം ആനന്ദഭൈരവീ സായൂജ്യമായ്

പൂജകൾ മേൽക്കാവിലമ്മയ്ക്കും കണ്ണീരാൽ നേരുന്നു ഞാനും ഒരമ്മയാകാൻ

നേരുന്നു ഞാനും ഒരമ്മയാകാൻ

പാദങ്ങളിൽ വീണു കേഴുന്നു ഞാൻ പാറമേൽക്കാവിൽ ജഗദീശ്വരീ

ഓം‌കാരരൂപനാം വടക്കുംനാഥൻ കാണുന്നു ചാന്താടും ദേവീബിംബം

ശാന്തം ഗംഭീരം ചണ്ഡമുണ്ഡാഗ്നി പ്രാന്തമീലോകം സർവ്വം തൃപുരേശ്വരീ

പ്രാന്തമീലോകം സർവ്വം തൃപുരേശ്വരീ

പാദങ്ങളിൽ വീണു കേഴുന്നു ഞാൻ പാറമേൽക്കാവിൽ ജഗദീശ്വരീ

തൂമന്ദഹാസം തൂകും കൃപാകരി പൂനിലാപാൽതരും വിശ്വേശ്വരി

പൂനിലാപാൽതരും വിശ്വേശ്വരി

Submitted by Manikandan on Tue, 01/18/2011 - 16:33