മൂകാംബികേ ദേവി മൂകാംബികേ മൂകാംബികേ ദേവി ജഗദംബികേ
നിൻ കൃപാസാഗരമെന്നുമീയടിയന്റെ കൺതുറപ്പിക്കുന്നു ജ്ഞാനാംബികേ

മൂകമാമെൻനാവിൽ ആദ്യാക്ഷരങ്ങളായ് ആലോലമൊഴുകുന്ന സൗപർണ്ണികാമൃതായ്

താളമായ് സ്വരരാഗസംഗീതമേളമായ് തീർത്ഥങ്ങൾ പകരുന്നു ദേവി നിൻ ശംഖിനാൽ
താളമായ് സ്വരരാഗസംഗീതമേളമായ് തീർത്ഥങ്ങൾ പകരുന്നു ദേവി നിൻ ശംഖിനാൽ
മൂകാംബികേ ദേവി മൂകാംബികേ മൂകാംബികേ ദേവി ജഗദംബികേ
ആരാലുമെന്നെന്നും സ്മരിക്കുന്ന കുടജാദ്രി ആയിരം കൈകളാൽ മാടിവിളിക്കുമ്പോൾ

മോഹമായ് ചിരകാലസ്വപ്നസാഫല്യമായ് മൂകാംബികയെന്റെ മനസ്സിൽ നിറയുന്നു