അവിടുത്തെ കാവിലെത്തും

കൊടുങ്ങല്ലൂർ ശ്രീകുരുംബേ ഭദ്രകാളീ മഹേശ്വരീ

അത്യുഗ്രപ്രതാപത്തിലമരും ശക്തീശ്വരീ

രക്തവർണ്ണത്തിൽ ഗഗനം സൃഷ്ടിയ്ക്കും രാജേശ്വരീ



അവിടുത്തെ കാവിലെത്തും അടിയങ്ങൾക്കാലംബം

അമ്മെ കൊടുങ്ങല്ലൂരമ്മെ നൽകൂ അമ്മേ കൊടുങ്ങല്ലൂരമ്മേ

അവിടുത്തെ കാവിലെത്തും അടിയങ്ങൾക്കാലംബം

അമ്മെ കൊടുങ്ങല്ലൂരമ്മെ നൽകൂ അമ്മെ കൊടുങ്ങല്ലൂരമ്മെ

വസൂരിമാലതൻ നായികേ മായേ സംഹരിക്കില്ലേ നീ ഭൂലോകദുഃഖങ്ങൾ

സംഹരിക്കില്ലേ നീ ഭൂലോകദുഃഖങ്ങൾ

അവിടുത്തെ കാവിലെത്തും അടിയങ്ങൾക്കാലംബം

അമ്മെ കൊടുങ്ങല്ലൂരമ്മേ നൽകൂ അമ്മേ കൊടുങ്ങല്ലൂരമ്മേ



കോടിലിങ്കേശ്വരീ കാളീ മഹാഭൈരവീ ഭദ്രേ

ആനന്ദവാരിധിയിൽ രമിക്കും സുരേശ്വരീ

ആനന്ദവാരിധിയിൽ രമിക്കും സുരേശ്വരീ



ദാരുക നിഗ്രഹത്തിന്നവതീർണ്ണയായ്

സത്യലോകങ്ങൾ തീർക്കും പൊരുളേ

ദാരുക നിഗ്രഹത്തിന്നവതീർണ്ണയായ്

സത്യലോകങ്ങൾ തീർക്കും പൊരുളേ

നിഴലിലിരിക്കും പൈതലാമെന്നിൽ നിൻ

അലിവിന്റെ കിരണങ്ങൾ ചൊരിയൂ ദേവി

അലിവിന്റെ കിരണങ്ങൾ ചൊരിയൂ

അമ്മെ കൊടുങ്ങല്ലൂരമ്മെ മായേ

അമ്മെ കൊടുങ്ങല്ലൂരമ്മെ

അമ്മെ കൊടുങ്ങല്ലൂരമ്മെ മായേ

അമ്മെ കൊടുങ്ങല്ലൂരമ്മെ



കൈവല്യപ്രദായിനി ജഗദീശ്വരി

സർവ്വപാപഹരേ നിത്യേ

മഹാമാരികൾ തീർക്കും സിദ്ധൗഷധം നീതാനമ്മെ

മനസ്സിന്റെ മറകൾക്ക് കാണുവാനെളുതല്ല

മനസ്സിന്റെ മറകൾക്ക് കാണുവാനെളുതല്ല



വാളും  ചിലമ്പും പട്ടും ധരിച്ചു ഞാൻ എത്തി പിന്നെ

കേണുതൊഴുതു ഭരണിവേലയ്ക്ക് തുള്ളുമ്പോൾ

വാളും  ചിലമ്പും പട്ടും ധരിച്ചു ഞാൻ എത്തി പിന്നെ

കേണുതൊഴുതു ഭരണിവേലയ്ക്ക് തുള്ളുമ്പോൾ

ആവേശമായെന്നിൽ നിറയൂ മായേ

ആവേശമായെന്നിൽ നിറയൂ

അമ്മെ കൊടുങ്ങല്ലൂരമ്മെ മായേ

അമ്മെ കൊടുങ്ങല്ലൂരമ്മെ

അമ്മെ കൊടുങ്ങല്ലൂരമ്മെ

അമ്മെ കൊടുങ്ങല്ലൂരമ്മെ

അമ്മെ കൊടുങ്ങല്ലൂരമ്മെ

Submitted by Manikandan on Tue, 01/18/2011 - 16:15