പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി

പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി മാടിവിളിക്കുന്നെന്നെ വനദുർഗ്ഗ

ആത്മദുഃഖങ്ങൾക്ക് അരുണാഭകൊടുത്തെന്റെ ദേവിയ്ക്ക് പൂമൂടൽ നടത്തുന്നു ഞാൻ

അണിയുന്നു ഞാനമ്മേ അവിടുത്തെ സന്നിധിയിൽ വിലയിക്കും സുഗന്ധത്തിൻ കളഭമെന്നും

ഹൃദയമാം നാളികേരം ഉടച്ചു മുട്ടിറക്കുമ്പോൾ അടിയന്നുമോക്ഷപദം അരുളുകില്ലേ

ഹൃദയമാം നാളികേരം ഉടച്ചു മുട്ടിറക്കുമ്പോൾ അടിയന്നുമോക്ഷപദം അരുളുകില്ലേ

പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി മാടിവിളിക്കുന്നെന്നെ വനദുർഗ്ഗ

ആത്മദുഃഖങ്ങൾക്ക് അരുണാഭകൊടുത്തെന്റെ ദേവിയ്ക്ക് പൂമൂടൽ നടത്തുന്നു ഞാൻ

പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി മാടിവിളിക്കുന്നെന്നെ വനദുർഗ്ഗ

കാലങ്ങൾ മാറിമാറി കലിയുഗം നിറയുമ്പോൾ മാതൃവാത്സല്യം നുണയുവാൻ അമ്മേ

കാലങ്ങൾ മാറിമാറി കലിയുഗം നിറയുമ്പോൾ മാതൃവാത്സല്യം നുണയുവാൻ അമ്മേ നിൻ

ചാരത്ത് ഞാനൊരു പൈതലായ് മാറുമ്പോൾ അനുഭൂതിയെന്നുള്ളിൽ നിർവൃതിയായ്

ചാരത്ത് ഞാനൊരു പൈതലായ് മാറുമ്പോൾ അനുഭൂതിയെന്നുള്ളിൽ നിർവൃതിയായ്

പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി മാടിവിളിക്കുന്നെന്നെ വനദുർഗ്ഗ

ആത്മദുഃഖങ്ങൾക്ക് അരുണാഭകൊടുത്തെന്റെ ദേവിയ്ക്ക് പൂമൂടൽ നടത്തുന്നു ഞാൻ

പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി മാടിവിളിക്കുന്നെന്നെ വനദുർഗ്ഗ

Submitted by Manikandan on Tue, 01/18/2011 - 03:04