അംബികാഹൃദയാനന്ദം

വിരുത്തം:-

[അംബികാഹൃദയാനന്ദം ചന്ദനാദി സുഗന്ധിതം

അമ്പോടു പ്രണമിക്കുന്നേൻ നിന്റെ പാദ സരോരുഹം

ഏത്തമിട്ടീടുമെൻ താപം തീർത്തു തെറ്റുപൊറുക്കണം

കാത്തുകൊള്ളുക വിഘ്നങ്ങൾ നീക്കി നീ ഗണനായകാ]

 

തുമ്പിയു,മൻപൊടു കൊമ്പൊന്നോടും

വമ്പോടമരും നിന്തിരു മുമ്പടിയൻ

കാൽത്തളിരിണയിൽ ഏത്തമിടുന്നേൻ

ആൽത്തറ വാഴും നീയഭയം

 

മലരവിലടതേൻ മോദകം പൂ-

മലരടിവടിവിൽ തൃക്കണിവച്ചിടുവൻ

നിറകേരങ്ങൾ നടയിലടിപ്പൂ

നിറുകിൽ നിൻ കൈത്താരോടുമ്പോൾ 

 

മഞ്ഞളിൽ നീരാടി നില്ക്കും

മംഗളകാരിണിമുത്താരംബികയെ

കാണ്മതിനെത്തും സന്തതികൾ തൻ

കല​‍്മഷമകലും നിൻ കണ്ണേറിൽ

 

അറിവേ നിന്നണി മാറിൽ ഞാനാം

കറുകയ്ക്കും നീ അല്പ്പമിടം തരില്ലേ

കണ്ണങ്കാവിൽ വന്നിടുവോർതൻ

കൺകളിലെന്നും നീ വാഴില്ല്ലേ