സ്വരങ്ങളേ സ്വപ്നങ്ങളേ

 

സ്വരങ്ങളേ സ്വപ്നങ്ങളേ
ഏഴു നിറമുള്ള സ്വരങ്ങളേ
ഏഴഴകുള്ളൊരെൻ സ്വപ്നങ്ങളേ

വിട പറഞ്ഞെങ്ങോ
മറഞ്ഞവർ നിങ്ങളെൻ
പടിവാതിൽ കടന്നു വന്നൂ ഇന്നെൻ
പടിവാതിൽ കടന്നു വിരുന്നു വന്നൂ

ആരോ കല്ലെറിഞ്നു ദൂരെപ്പറന്നു പോയൊ
രായിരം കിളികൾ തിരികെ വന്നൂ എന്റെ
പാഴ് മരച്ചില്ലയിൽ താണിരുന്നൂ
എന്റെ മനസ്സിന്റെ ആശാലതികയിൽ
എന്തെന്തു വർണ്ണജാലം
വാസന്ത വർണ്ണജാലം

മണ്ണിന്റെയാത്മാവിൻ സ്വർണ്ണമുരുകി വാർന്നു
മഞ്ഞവെയിലായൊഴുകി വന്നൂ എന്റെ
കൊന്നയിലായിരം പൂ വിടർന്നു
എന്റെ മനസ്സിലും കുങ്കുമം തൂകുന്നു
സന്ധ്യ തൻ സ്വർണ്ണതാലം ഉഷഃ
സന്ധ്യ തൻ സ്വർണ്ണതാലം