ഇലത്താളം തിമില

 

ഇലത്താളം തിമില മദ്ദള
മിടയ്ക്കയും ചേർന്നു പാട്
നിളയിൽ പൊന്നലകൾ പോൽ
സ്മൃതി ലഹരികൾ പാട്

കാലത്രയത്തെയളക്കുന്ന പൊൻ തുടി
താളമുയർന്നീടുന്നു
പൊന്നിലത്താളത്തിലെന്റെ നാടെന്റെ
നാടെന്റെ നാടെന്ന വായ് ത്താരി
ഭാരതമെന്ന പേർ കേട്ടാലഭിമാന
മാളും മനസ്സിൽ  മുഴങ്ങുന്നു

സ്വാതന്ത്ര്യ സൗരപ്രകാശത്തെ വാറ്റിയ
സൗന്ദര്യപൂനിനാലേ
ഈ നീളാതീരത്തെ ഓരോ പുൽക്കൊടി
നാളത്തിലും നൃത്തമാടൂ
കേരളമെന്ന പേർ കേട്ടാൽ തിളയ്ക്കുന്ന
ചോര തുടിയ്ക്കും ഞരമ്പുകളീൽ
നീയിന്നും പാടുന്നു
നീയിന്നും പാടുന്നു

നിളാദേവി നിത്യം നമസ്തേ
കളകളം പാടീ
കുളിരല പാടി
കവിസ്മൃതിയിലാനന്ദ ലഹരിയിലാടും
നിളാദേവി നിത്യം നമസ്തേ
നിത്യം നമസ്തേ നമസ്തേ