അന്തിക്കു ചന്തയിൽ

 

അന്തിക്കു ചന്തയിൽ ചൂടി വിൽക്കാൻ വന്ന
ചന്തമെഴും ചെറുബാല്യക്കാരീ
മുൻപിൽ നീയെത്തുമ്പോ ഖൽബിന്റെ മാനത്തെ
അമ്പിളിക്കലമാനിറങ്ങി വന്നു എന്റെ
കണ്മുൻപിലമ്പൊടു തുള്ളി നിന്നൂ

തലയിലെ തട്ടം പൊന്നൊളിചിന്നിയിളകുമ്പോ
കവിളിലെ കരിമറുക് തെളിയുമ്പോ
വിടരും ചെഞ്ചൊടിയിൽ നിന്നൊരു പിടി കുറുമുല്ല
പുതുപൂക്കൾ ഞെടിയറ്റുതിർന്നല്ലോ
എന്റെ പൊന്നമ്പിളീ എന്ന് ഞാനറിയാതെ
നിന്നെ വിളിച്ചല്ലോ

അരുമയായെൻ വിളി കാതിൽ പതിച്ചപ്പോ
അഴകേ നീയറിയാതെ വിളറിപ്പോയോ
പറയുന്നു നീ ആർക്കുമമ്പിളിയല്ല ഞാൻ
പുറവേലിവക്കത്തെ കാക്കപ്പൂ
എന്റെ ഖൽബിലെ മഞ്ഞക്കിളിയാണു നീ
എന്നു ഞാൻ മോഹിച്ചല്ലോ