കശകശ കശകശ ചീട്ടു കശക്കി
കാവടി പോലെ കൈയ്യിൽ വിടർത്തി
ഒരു തിരനോട്ടം കണ്ണുമടച്ചു
ചീട്ടുകൾ വിതറുന്നു അവൻ
ചീട്ടുകൾ വിതറുന്നു
അകത്ത് അകത്ത് അകത്ത്
എതിരാളി എറിഞ്ഞതെല്ലാം
അക്കുത്തിക്കുത്തേ
ആന വരമ്പത്ത്
അത് പുറത്ത് പുറത്ത് പുറത്ത്
വച്ചടി വച്ചടി കേറുന്നു
ജയിച്ചു കേറുന്നു
പുച്ഛത്തോടെ നിന്നവരെല്ലാം
ഓച്ഛാനിക്കുന്നു
ഓരോ പൈസത്തുട്ടിൽ നിന്നും
ഓരായിരം പവനുയരുന്നു
കൈയ്യടി താളം മുറുകുന്നു
കളിയിതു തുടരുന്നു
കണ്ണടച്ചൊരു ചീട്ടെറിഞ്ഞാൽ
കാശായ് മാറുന്നു
പന്തയത്തിൽ ജയിച്ചു കയറും
മന്ത്രക്കുതിരയെ വാഴ്ത്തുക നാം
ഈ മാളോരെല്ലാം വാഴ്ത്തുന്നു