പാലലകൾ തേടി വരും

 

പാലലകൾ തേടി വരും  പാട്ടു പാടുമ്പോൾ
നീ പാട്ടു പാടുമ്പോൾ
പഞ്ചബാണനമ്പെടുക്കും പുഞ്ചിരിക്കുമ്പോൾ
നീ പുഞ്ചിരിക്കുമ്പോൾ
(പാലലകൾ...)

വാനഗംഗ നീന്തി വന്ന ഹംസകന്യകേ
എന്റെ മാനസത്തിൽ തീർത്തു നീയൊരോണപ്പൂക്കളം
നല്ലോരോണപ്പൂക്കളം
മോഹദീപമേന്തി വന്ന സ്നേഹഗായകാ (2)
എന്റെ പ്രാണവീണ മീട്ടി രാഗസാന്ദ്രമാക്കി
രാഗസാന്ദ്രമാക്കി നീ
പഞ്ചബാണനമ്പെടുക്കും പുഞ്ചിരിക്കുമ്പോൾ
നീ പുഞ്ചിരിക്കുമ്പോൾ
പാലലകൾ തേടി വരും  പാട്ടു പാടുമ്പോൾ
നീ പാട്ടു പാടുമ്പോൾ

നീലവർണ്ണ തേരിൽ വന്ന ദേവനന്ദിനി
എന്റെ പ്രേമഗാനസാഗരത്തിന്നോളമാണു നീ
അതിൻ താളമാണു നീ
വാർ മയൂഖമാലയാർന്ന വാനസീമയിൽ
ദൂരെ തങ്കരശ്മി നീട്ടി നിന്ന താരമാണു നീ
രാഗതാരമാണു നീ
പഞ്ചബാണനമ്പെടുക്കും പുഞ്ചിരിക്കുമ്പോൾ
നീ പുഞ്ചിരിക്കുമ്പോൾ
പാലലകൾ തേടി വരും  പാട്ടു പാടുമ്പോൾ
നീ പാട്ടു പാടുമ്പോൾ

ആഹഹാ..ആഹാഹാ.ആ.ആ.ആ.ആ‍