മാമലനാടേ

മാമല നാടേ മാവേലി നാടെ
വരവായ് വീണ്ടും പൊന്നോണം
വരമായ് ചിങ്ങത്തിരുവോണം
പ്രിയദിനമൊരു ദിനം ഉണരുകയായ്
പ്രമദങ്ങൾ കുരവയിട്ടണയുകയായ്
(മാമല...)

കരിമീനോ മിഴി മലർത്തേനോ മൊഴി
അതിൽ കനവോ നിനവോ രതിയോ കഥയെഴുതി
വില്ലടിച്ചാൻ പാട്ടൊഴുകി
അതിന്നലയെൻ മെയ് തഴുകി
മുകിൽ പോയ് മഴ പോയ് വെയിലിൻ മനം വിടർന്നാടി
കലയുടെ കതിരൊളിയുതിരുകയായി
കസവുടയാടകൾ അണിയുകയായീ
(മാമല..)

സഖീ ഇന്നെൻ മനം ഒരു വൃന്ദാവനം
അതിൽ മുരളീരവമോ മധുവോ ലയമരുളീ
മുല്ല പൂത്തു വണ്ടുകളെ സ്വരമുതിർത്തു ചുണ്ടുകളെ
കുളിരിൻ ഇറയം ഹൃദയം പതം പതിഞ്ഞാടു
ചൊടികളിൽ കവിതകൾ വിരിയുകയായി
മടുമലരിതളുകൾ വിടരുകയായ്
(മാമല...)