കാലമേ നിനക്കഭിനന്ദനം

 

കാലമേ നിനക്കഭിനന്ദനം അഭിനന്ദനം
ചുടുബാഷ്പബിന്ദുവെ മാണിക്യക്കല്ലാക്കും
കലാവിലാസമേ വന്ദനം
(കാലമേ....)

ഇന്നലെ വാനിൽ മദിച്ചു നീന്തി
കരിമുകിൽ ജഡയുള്ള കർക്കിടകം
ഇന്നു വെളുത്തപ്പോൾ ആവണിത്തെളിവാനിൽ
വെണ്മുകിൽ വൈജയന്തി നിരന്നു നിന്നു
(കാലമേ...)

കാർമുകിൽ ചൊരിയും കണ്ണീരിൽ നീന്തി
മന്ദാരമലർക്കൊടി വിറച്ചു നിന്നു
ചിങ്ങമണഞ്ഞപ്പോൾ പൊൻ വെയിലുണർന്നപ്പോൾ
പൊന്നിട്ടു മലർച്ചെടി ചിരിച്ചു നിന്നു
(കാലമേ...)