പുഷ്യരാഗക്കമ്മലണിഞ്ഞു പൂവാംകുരുന്നില (2)
പാരിൻ മാറിൽ മണിമാല ചാർത്തി
പാതിരാമഞ്ഞിൻ കുളിരല
(പുഷ്യരാഗ...)
തിരുവോണമുറ്റത്തു മലർക്കളം പോലെ
ഹൃദയത്തിൽ വർണ്ണങ്ങൾ നിറഞ്ഞു (2)
ആവണി വാനിൽ പൗർണ്ണമി പോലെ (2)
അഭിലാഷ മഞ്ജരി വിരിഞ്ഞു
(പുഷ്യരാഗ...)
വീണ്ടുമൊരോണത്തിൻ വില്ലടിച്ചാൻ പാട്ടിൽ
കൈരളി കൈവല്യം നുകർന്നു (2)
കുന്ന നാട്ടിൽ കുമ്മിയടി പാട്ടിൽ
ആനന്ദപുളകങ്ങൾ തെളിഞ്ഞു
(പുഷ്യരാഗ...)