തരളമാം മൃദു സ്വരം കേട്ടു

തരളമാം മൃദു സ്വരം കേട്ടു
ആദ്യമായി കാണാത്ത നിന്‍ മുഖം
കാണാന്‍ കൊതിച്ചു
കേള്‍ക്കാത്ത രാഗത്തിന്‍ ലഹരിയായ്‌ എന്നില്‍ നീ
കരളിലെ ചെപ്പിലെ മാണിക്യമായി

തനിയെ ഒരു നാള്‍ നിന്‍ മുഖം ഓര്‍ത്തിരുന്നു
തപ്തമെന്‍ ഹൃദയത്തില്‍ സ്വപ്നമായ്‌ നീ
പിന്നെ നിന്‍ പാട്ടിന്റെ പല്ലവി കേട്ടപ്പോള്‍
കവിത കുറുമ്പുമായ്‌ കവിളിണ കണ്ടു
(തരളമാം)

ഹൃദയത്തില്‍ അനുഭൂതി വര്‍ണ്ണങ്ങള്‍ ചാലിച്ച
നിമിഷങ്ങളേറെ നീ എനിക്കു നല്‍കി(2)
കാണാത്ത നിന്‍ മന്ദഹാസത്തിന്‍ മധുരിമ
കവിതയായെന്നുള്ളില്‍ നിറഞ്ഞുവല്ലോ
(തരളമാം)