രാധ കണ്ണന്റെ കളി തോഴി രാധ
രാധ കണ്ണന്റെ കളി തോഴി രാധ
കാളിന്ദി തീരത്തു തമ്പുരു മീട്ടി
നാമം ജപിക്കുന്ന രധ
കണ്ണന്റെ കളി തോഴി രാധ
(രാധ..)
കാല്‍ ചിലമ്പൊലി തൂകിയവള്‍
മുരളീഗാനത്തിനൊത്തൊരു നൃത്തമാടി(കാല്‍)
രാധാ മാധവ കഥയിലനശ്വര
നായികയല്ലോ പ്രിയ രാധ (രാധാ)
(രാധ കണ്ണന്റെ)
ദേവിമാരിലും ദേവിയവള്‍
പ്രിയതമമാരുടെ മകുടമവള്‍(ദേവി)
അവളുടെ നിശ്വാസം പോലും ഭഗവാന്റെ
തളിര്‍ മേനിയിൽ കുളിരല്ലൊ (അവളുടെ)
(രാധ.. കണ്ണന്റെ)
Film/album
Singer