താമരപ്പൂ മാലയിട്ടു പൊട്ടു തൊട്ടു സൂര്യപുത്രീ (2)
തങ്കവെയിൽ പട്ടുടുത്തു കൊഞ്ചി നിന്നൂ സൂര്യപുത്രീ
കൈവളയിൽ കാൽത്തളയിൽ പൊന്നണിഞ്ഞൂ സൂര്യപുത്രീ
താമരപ്പൂ മാലയിട്ടു പൊട്ടു തൊട്ടു സൂര്യപുത്രീ
ചെമ്പകത്തിൻ ചോടറിഞ്ഞു പിച്ച വെച്ചൂ സൂര്യപുത്രീ
ചന്ദനത്തിൻ കുളിരറിഞ്ഞ് പുഞ്ചിരിച്ചു സൂര്യപുത്രീ
ഓ മഞ്ഞു നിലാവുമ്മ വെച്ച് മിഴിയുറങ്ങീ സൂര്യപുത്രീ
താമരപ്പൂ മാലയിട്ടു പൊട്ടു തൊട്ടു സൂര്യപുത്രീ
കാവു ചുറ്റാൻ കൂടെയില്ലേ കൊച്ചു പെങ്ങൾ സൂര്യപുത്രീ
അക്ഷരത്തിൻ മുത്തറിഞ്ഞ് പുസ്തകത്തിൽ സൂര്യപുത്രീ
ഓ പാവകൾക്കും പാൽ കൊടുക്കും പാവമാണെൻ സൂര്യപുത്രീ
താമരപ്പൂ മാലയിട്ടു പൊട്ടു തൊട്ടു സൂര്യപുത്രീ
(താമരപ്പൂമാലയിട്ടു...