മലർത്തിങ്കളെന്തേ മുകിൽക്കീറിനുള്ളിൽ
ഒളിക്കുന്നു വീണ്ടും ചിരിക്കുന്നുവോ നീ
ചിരിക്കുന്നുവോ (മലർത്തിങ്കളെന്തേ...)
നിലാപ്പൂക്കൾ വീണ്ടും വിടർത്തുന്നതാരോ
കിനാവിന്റെ ലോകം തുറക്കുന്നതാരോ (2)
അതിൽ വർണ്ണജാലം പനീർപ്പൂക്കളായി (2)
മനസ്സിൽ പരാഗം ചൊരിഞ്ഞൂ (മലർത്തിങ്കളെന്തേ...)
കിളുന്നോർമ്മകൾ തൻ തളിർ തിന്നു പാടും
വിഷുപ്പക്ഷിയായ് നീ വിളിക്കുന്നതാരേ (2)
കണിക്കൊന്ന വീണ്ടും മണിപ്പൂക്കൾ ചൂടി (2)
മനസ്സിൽ നിറങ്ങൾ പടർന്നൂ (മലർത്തിങ്കളെന്തേ...)
----------------------------------------------------------------