എന്നു നിന്നെ കണ്ടു ഞാന-
ന്നെൻ ഹൃദയം പാടീ
സ്വർണ്ണവർണ്ണപ്പക്ഷിയെപ്പൊ-
ലെൻ ഹൃദയം പാടീ
നിന്നെ ഞാൻ ഓമനേ സ്നേഹിക്കുന്നൂ
ആ...എന്നു നിന്നെ കണ്ടു ഞാന-
ന്നെൻ ഹൃദയം പാടീ
കായ്മണികൾ കാറ്റിലാടും
ഈയൊലീവിൻ തോപ്പിൽ
കാതരേ..കാതരേ നീ വന്നു നില്പൂ
കാവ്യഭംഗി പോലെ
എൻ മനസ്സിൽ നിൻ മനസ്സിൽ
സ്പന്ദിതമാം മന്ത്രം
എന്റെ ഗിത്താർ തന്ത്രികളിൽ
ഇന്നു ഞാൻ പകർന്നൂ
നിന്നെ ഞാൻ ഓമനേ സ്നേഹിക്കുന്നൂ
നിന്നെ ഞാൻ ഓമനേ....
ചന്ദനം കടഞ്ഞെടുത്ത
പാദുകങ്ങൾ ചാർത്തി
ചഞ്ചലിത പാദയായ്
ഓമനേ വരുമ്പോൾ
ഈ മരങ്ങൾ പൂ ചൊരിയാൻ
കാത്തു നിൽക്കും പോലെ
ഈ ഹരിത ഛായകൾ
പാട്ടു പാടും പോലെ
നിന്നെ ഞാൻ ഓമനേ സ്നേഹിക്കുന്നൂ
നിന്നെ ഞാൻ ഓമനേ...സ്നേഹിക്കുന്നൂ