കാർകുഴലിൽ പൂവു ചൂടിയ കറുത്ത പെണ്ണേ
വാർ തിങ്കൾ പൂവു ചൂടിയ കറുത്ത പെണ്ണേ
ഇതിലേ വാ തോണി തുഴഞ്ഞിതിലേ വാ
ഇവിടത്തെ കടവത്തെ കൈത പൂത്തു (കാർകുഴലിൽ..)
തിര തല്ലും കായലിൻ ചുരുൾ മുടിയിൽ
കുടമുല്ലപ്പൂ ചൂടും കുളുർനിലാവോ
പൂക്കൈത മണമേറ്റും കാറ്റോ നിന്റെ
പൂമുടി തലോടി നിന്നതാരോ (കാർകുഴലിൽ..)
അറിയാത്ത മാണിക്യമതിലകത്ത്
അരുമയായ് പാടുമെൻ കിളിമകളേ
താഴിട്ട മണിവാതിൽ തുറക്കൂ നിന്റെ
താമരത്തിരി വിളക്കു കൊളുത്തൂ (കാർകുഴലിൽ...)