മധുരം മധുരം മഥുരാപുരി

മധുരം  മധുരം
മഥുരാപുരി തേടുമൊരീ
മുരളീ ഗാനരസം (മധുരം..)
സാമജസംഗീത സ്വരമയമാകും (2)
തംബുരു ശ്രുതി പോലെ
കണ്ണാ എൻ ഹൃദയം പ്രണയമയം (മധുരം...)

പാർവണചന്ദ്രിക യമുനയിലൊഴുകും
അനുരാഗ ഹംസങ്ങളാകുന്നുവോ (2)
ഇനി മംഗളം നേരും ഋതുസന്ധ്യകൾ
കുനു കുങ്കുമം ചാർത്തും നിറദീപങ്ങൾ
വനമാലി നിന്നിൽ ചേരുവാൻ ഞാൻ ഒരുക്കമായീ (മധുരം..)

ചാമരമുടിയിൽ അകിൽ മണമോടെ
ശരൽക്കാല മേഘങ്ങൾ പറന്നേറവേ(2)
നിൻ കാൽക്കലാകാശം കളകാഞ്ചിയായ്
നിൻ മൗലിയിൽ സ്നേഹം മയിൽ പീലിയായ്
ഗിരിധാരി നിന്നിൽ ചേരുവാനോ തിടുക്കമായീ (മധുരം..)

----------------------------------------------------------------------