തിളങ്ങും തിങ്കളേ

തിളങ്ങും തിങ്കളേ മിഴിനീരിതെന്തേ
വിഷാദം വീണലിഞ്ഞോ രാത്രിമഴയായ് (തിളങ്ങും തിങ്കളേ...)

വസന്തം മായുമീ വനനിലാവനിയിൽ
സുഗന്ധം പൂശുവാൻ നീ വന്നതെന്തേ
കിനാവിൻ കൊമ്പിലെ കുളിർന്ന കൂട്ടിൽ
വിതുമ്പും കുഞ്ഞിളം കിളികൾക്കു നൽകാൻ
നിലാവിൻ ലോലമാകും തൂവലുണ്ടോ (തിളങ്ങും..)

മയങ്ങും നെഞ്ചിലെ നറുതേൻ ശലഭമേ
ഉണർന്നീപ്പൈതലിൻ കവിളോടുരുമ്മാൻ
കുരുന്നായ് കൊഞ്ചുമീ മണിവീണ മീട്ടി
തുളുമ്പും ഗാനമായ് ശ്രുതി ചേർന്നുറങ്ങാം
ഇണങ്ങും സ്നേഹമായ് നീ പോരുകില്ലേ
ചിരാതിൻ നാളമായ് നീ ആളുകില്ലേ (തിളങ്ങും..)

------------------------------------------------------------------------