പൂമല വിട്ടോടിയിറങ്ങിയ പുള്ളിപ്പിടമാനെ കണ്ടോ
ഞാൻ കണ്ടു ഞാൻ കണ്ടു ഞാനും കണ്ടല്ലോ
കൂടാൻ വില്ലു കുലയ്ക്കുക ഞാണു വലിക്കുക മാനെപ്പിടി
നീട്ടുക കുന്തം ചാടുക കുന്തം മാനിനു കൊണ്ടീടാൻ
(പൂമല. . . )
ചന്തമെഴുന്നൊരു ചുരുൾ മുടിയുണ്ടേ ചമരിപ്പിടമാനാണല്ലോ
കള്ളച്ചിരിയും നോട്ടവുമുണ്ടേ കള്ളിപ്പിടമാനാണല്ലോ
കണ്ണുകളാൽ വലയെറിയണം കൈയുകളാൽ കെണി വെക്കേണം
ഞാൻ പോരാം ഞാൻ പോരാം ഞാനും പോരാമേ
എനിക്കു നിന്നെ പിടിച്ചുവല്ലോ എണ്ണമൈലിപ്പെണ്ണാളേ
കിഴക്കു ചന്ദിരനുദിക്കും നേരം തുണയ്ക്കു പോരേണം നീ
ഒരു കുടുക്ക പൊന്നു വേണം ഒരു കുടത്തിൽ തിനയും വേണം
ഒരു കൊച്ചു മാടം വേണം തുണയ്ക്കു കൂടീടാൻ
പൊന്നു തരാം മിന്നു തരാം മാടത്തിൽ മഞ്ച തരാം
മഞ്ചയിൽ ഞാൻ മലർ വിരിക്കാം തുണയ്ക്കു പോരണം നീ
മഞ്ചാടിമാല വേണം കുന്നിക്കുരു കണക്കു വേണം
മൈലാഞ്ചിച്ചാറു വേണം തുണയ്ക്കു കൂടീടാൻ
കാതിലോല കല്ലോല കൈതപ്പൂവാൽ പൂശുമാല
കറുത്ത പെണ്ണേ കറുത്ത പെണ്ണേ നിനക്കു വേണ്ടി തന്നീടാം
പീലിത്തിരുമുടി കെട്ടേണം പിടമാനിറച്ചി വെക്കേണം
കൊട്ടും വേണം മുട്ടും വേണം കൊമ്പും കുഴലും കൂട്ടേണം
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page