മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ (2)
മഞ്ഞിന്റെ തുള്ളിയിൽ മുങ്ങുവാൻ പോയോ
മഞ്ഞവെയിലിലുറങ്ങിപ്പോയോ
മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ
പൂക്കാലം തുന്നിയ പൊൻപുള്ളികുപ്പായം
കുന്നത്തെ കൊന്നയണിഞ്ഞല്ലോ (2)
കാനനപ്പൂമണം കസ്തൂരിത്തൂമണം
കാറ്റു ചൊരിഞ്ഞു കഴിഞ്ഞല്ലോ
മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ
തേനായ തേനെല്ലാം പൂവിന്റെ നെഞ്ചിതിൽ
തേടുവാനാരുണ്ട് കൊച്ചു തുമ്പി (2)
തങ്കക്കിനാക്കളെ പാടിയുറക്കുവാൻ
തംബുരു മീട്ടുന്ന കൊച്ചു തുമ്പി
മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page