കുങ്കുമത്തിൻ പൊട്ടു കുത്തി - ഞാനെന്റെ
കുന്തളത്തിൽ പൂവു ചൂടി (2)
മധുമാസരാവിൽ മാരനെത്തും നേരം (2)
കണ്ടിടുവാൻ കണ്ണേറു കൊണ്ടിടുവാൻ (2)
ഞാനെന്റെ കണ്ണിണയിൽ മയ്യെഴുതി
ഞാനെന്റെ കാഞ്ചനപ്പൂഞ്ചേല ചുറ്റി
കുങ്കുമത്തിൻ പൊട്ടു കുത്തി - ഞാനെന്റെ
കുന്തളത്തിൽ പൂവു ചൂടി
ആരുമറിയാതെൻ മാരനെത്തും നേരം (2)
തുള്ളിടുവാൻ പ്രണയം തള്ളിടുവാൻ (2)
ഞാനെന്റെ കനകച്ചിലങ്കയുമായ് - ആരും
കാണാത്ത നൃത്തമാടി
കുങ്കുമത്തിൻ പൊട്ടു കുത്തി - ഞാനെന്റെ
കുന്തളത്തിൽ പൂവു ചൂടി
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page