രാക്കുയിലേ രാക്കുയിലേ

രാക്കുയിലേ രാക്കുയിലേ
കരളിന്റെ കഥയൊന്നു കേട്ടുവോ (2)
അനുരാഗവാടിയിൽ ഇരുഹൃദയങ്ങൾ
അറിയാതെ ഒന്നായിച്ചേർന്നു ആ. . . 
രാക്കുയിലേ രാക്കുയിലേ
കരളിന്റെ കഥയൊന്നു കേട്ടുവോ

ആനന്ദലഹരിയിൽ അലിഞ്ഞുവല്ലോ
അവർ കണ്ട കിനാവുകൾ ഒന്നായല്ലോ
മലരമ്പു കൊണ്ടു  തേനുണ്ടു രണ്ടു വണ്ടുകൾ (2)
മനസ്സുകൾ ഒന്നായിക്കണ്ടു ആ. . . . (2)
രാക്കുയിലേ രാക്കുയിലേ
കരളിന്റെ കഥയൊന്നു കേട്ടുവോ

ഒരു നാൾ പൂമരത്തിൽ (2)
രണ്ടു കിളി കണ്ടുമുട്ടി (2)
ഒരുമക്കൂടു കെട്ടി ആരുമാരും കാണാതെ
സന്താപവും സന്തോഷവും
ഒന്നായി പകർന്നു കിളികൾ രണ്ടും (2)
പിരിയുന്നതെങ്ങനെ പിടയും പൂവനും
പിടയുന്ന മാനസങ്ങൾ ഒന്നായല്ലോ (2)
പറയൂ താരകമേ പാടുന്ന തെന്നലേ 
പറയൂ താരകമേ പിരിയുന്നതെങ്ങനെ
പറയൂ താരകമേ പറയൂ താരകമേ