കരിങ്കാറ്‌ നേർത്തല്ലോ

 

കരിങ്കാറ്‌ നേർത്തല്ലോ പെരുമീൻ വന്നുദിച്ചല്ലോ
കരയല്ലേ കരയല്ലേ കുറിഞ്ഞിത്തത്തേ
കാറ്റിന്റെ തലയ്ക്കുള്ള കലിയിപ്പോൾ മാറുമല്ലോ
കരൾ പൊട്ടിക്കരയല്ലേ കുറിഞ്ഞിത്തത്തേ

കറുത്തുള്ള കാടുമെല്ലെ കരിഞ്ഞിട്ടു
കിഴക്കൊരു കൈതപൂത്തു
പുഞ്ചിരിക്കാൻ കാലമായല്ലോ
കുറിഞ്ഞിത്തത്തേ

പാതിരാതിരി തല്ലിക്കെടുത്തീട്ടു പകലമ്മ
പാട്ടുപാടി പാൽ കറക്കണ നേരമായ്‌ തത്തേ
കുറിഞ്ഞിത്തത്തേ

കൊതിയൊടെ നാവുനീട്ടും കോളു കൊണ്ട കായലിനു
കൊടുക്കേണ്ട ചുടു കണ്ണീരിനിയും തത്തേ
തുഴ തല്ലിത്തകർക്കല്ലേ
അഴലിൽ നീ ദഹിക്കല്ലേ
കുഴയല്ലേ അക്കരെച്ചെന്നടുക്കാറായി
കുറിഞ്ഞിത്തത്തേ

കരിങ്കാറ്‌ നേർത്തല്ലോ പെരുമീൻ വന്നുദിച്ചല്ലോ
കരയല്ലേ കരയല്ലേ കുറിഞ്ഞിത്തത്തേ
കുറിഞ്ഞിത്തത്തേ