ഉടവാളേ പടവാളേ- നീ
ഉണരുകവേണം വാളേ
ഉടവാളേ പടവാളേ- നീ
ഉണരുകവേണം വാളേ
അപമാനങ്ങള്‍ തുടച്ചു മാറ്റാന്‍
അവനോടു പകരം വീട്ടാന്‍
വഞ്ചകനവനുടെ നെഞ്ചില്‍ നിന്നും
ചെഞ്ചോരപ്പുഴ ചീറ്റാന്‍
ചോരതുളുമ്പും കൈകളുമായി
പോരിനു വരുന്നു ഞങ്ങള്‍ (2)
ഉടവാളേ പടവാളേ- നീ
ഉണരുകവേണം വാളേ
ഇല്ലാ തെല്ലുമൊരു പേടിയുള്ളിലായ്
മല്ലില്‍ വീണു മരിക്കാന്‍
ആണുങ്ങള്‍ക്കു പിറന്നവര്‍ ഞങ്ങള്‍
അങ്കച്ചേവകര് ഞങ്ങള്‍
പ്രാണത്തേക്കാള്‍ മാനം വലുതായ്
കാണും കേരളമക്കള്‍ -
കാണും കേരള മക്കള്‍
ഉടവാളേ പടവാളേ നീ
ഉണരുകവേണം വാളേ
ഉടവാളേ....
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page