നന്ദ നന്ദനാ കൃഷ്ണാ

നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ 
നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ
ജന്മജന്മാന്തര പുണ്യം നേടാൻ (2)
കണ്ണനെക്കാണാൻ കണ്ണിനു ദാഹം (2)
നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ

ദ്വാരകാവാസനെ താണു വണങ്ങാൻ (2)
താപം തീർക്കാൻ കരളിനു ദാഹം (2)
നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ

നിൻ മുരളീരവം ഒരു ഞൊടി കേൾക്കാൻ (2)
നിർവൃതി നേടാൻ കാതിനു മോഹം (2)
നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ
നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ