വെണ്ണിലാവു പൂത്തു

വെണ്ണിലാവു പൂത്തു കണ്ണനെ ഞാൻ കാത്തു
എന്നിട്ടും വന്നില്ല മാധവൻ ഓ സഖി
എന്നാത്മനായകൻ മോഹനൻ

കാളിന്ദി തീരെ കടമ്പിന്റെ ചാരെ
കണ്ണനെ രാവിലെ കണ്ടു ഞാൻ അപ്പോൾ
വർണ്ണക്കിളിയായി പോയവൻ
പൂവള്ളിക്കുടിലിൽ താമരത്തളിരിൽ
കോടക്കാർവർണ്ണനെ കണ്ടു ഞാൻ

പക്ഷേ ചാരത്തു ചെന്നപ്പോൾ പുള്ളിമാൻ
മാമരത്തിൻ കൊമ്പിൽ കോമളനെ കണ്ടൂ
മാറോടു ചേർക്കുവാൻ ചെന്നു ഞാൻ  പക്ഷേ
മയിലായി മാറിപ്പോയ് സുന്ദരൻ
കണ്ണാ വാ വാ മണിവർൺനാ വാ വാ
നന്ദകുമാരൻ വന്നല്ലോ സുന്ദരമാരൻ വന്നല്ലോ
നീലനിലാവിൽ വൃന്ദാവനമൊരു
പാലൊളിനദിയായ് തീർന്നല്ലോ
കമലവിലോചന കണ്ണാ നീയെൻ
കൈയ്യുകളിട്ടു ഞെരിക്കല്ലേ എൻ
കൈയ്യുകളിട്ടു ഞെരിക്കല്ലേ

കുസൃതിക്കാരാ കൃഷ്ണാനീയെൻ
കുങ്കുമതിലകം മായ്ക്കല്ലേ എൻ
കുങ്കുമ തിലകം മായ്ക്കല്ലേ

-------------------------------------------