ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു -
മന്ദഹസിക്കും അമ്പിളിക്കുട്ടാ (2)
താമരപ്പൂമുഖം തന്നിലെത്തി
ചേറു പുരട്ടിയ സുന്ദരക്കുട്ടാ
ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു -
മന്ദഹസിക്കും അമ്പിളിക്കുട്ടാ
മാനത്തെ വീടിന്റെ മുറ്റത്തിരുന്നുള്ള
മണ്ണുവാരിക്കളി മതിയാക്കൂ (2)
ഇത്തിരി നേരത്തെ മൂവന്തി തന്നൊരു
പട്ടു കുപ്പായം മുഷിയില്ലേ (2)
ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു -
മന്ദഹസിക്കും അമ്പിളിക്കുട്ടാ
ഇന്നലെ പൂത്തൊരു താരങ്ങളൊക്കെ നീ
തല്ലിക്കൊഴിച്ചതു കണ്ടല്ലോ (2)
വെള്ളിമുകിലിന്റെ വള്ളിക്കുടിലിൽ
കള്ളനൊളിച്ചതു കണ്ടില്ലേ (2)
ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു -
മന്ദഹസിക്കും അമ്പിളിക്കുട്ടാ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page