പടച്ചവൻ വളർത്തുന്ന പനിനീർപ്പൂങ്കാവിനുള്ളിൽ
പറന്നു പറന്നു പാറും കുരുവികളേ
പണ്ടൊരിക്കൽ ഞാനും നിങ്ങൾ
കളിക്കുമാ ബാല്യത്തിന്റെ
പരിശുദ്ധ മലർക്കാവിൽ കളിച്ചിരുന്നു
പടച്ചവൻ വളർത്തുന്ന പനിനീർപ്പൂങ്കാവിനുള്ളിൽ
പറന്നു പറന്നു പാറും കുരുവികളേ
കാലമാകും കാവൽക്കാരൻ ഒരു ദിനം കളിയാടീ
കളിത്തോപ്പിൽ നിന്നുമെന്നെ പുറത്തു തള്ളീ
പൂവനത്തിൽ നിന്നുമെന്നെ പുറന്തള്ളും നേരം കൊടും-
ജീവിതത്തിൻ ഭാരമെന്റെ കഴുത്തിലേറ്റി
പടച്ചവൻ വളർത്തുന്ന പനിനീർപ്പൂങ്കാവിനുള്ളിൽ
പറന്നു പറന്നു പാറും കുരുവികളേ
കക്കയും കല്ലും വാരാൻ ഓടുന്നു നിങ്ങൾ
കരളിലെ ശാന്തി തേടി അലയുന്നു ഞാൻ
കളിമണ്ണാൽ വീടു വെച്ചു കളിക്കുന്നു നിങ്ങൾ
ഖൽബിനാൽ കോട്ട കെട്ടി കളിക്കുന്നു ഞാൻ
പടച്ചവൻ വളർത്തുന്ന പനിനീർപ്പൂങ്കാവിനുള്ളിൽ
പറന്നു പറന്നു പാറും കുരുവികളേ
പണ്ടൊരിക്കൽ ഞാനും നിങ്ങൾ
കളിക്കുമാ ബാല്യത്തിന്റെ
പരിശുദ്ധ മലർക്കാവിൽ കളിച്ചിരുന്നു
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page