കണ്ണാരം പൊത്തി പൊത്തി
കൈലേസ് കണ്ണിൽ കെട്ടി
അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ
അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ
കിന്നാരം ചൊല്ലി ചൊല്ലി
കിളിച്ചുണ്ടിൽ നുള്ളി നുള്ളി
കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ - അതാ
കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ
കാണേണ്ട കേൾക്കേണ്ട കന്നിനിലാവേ - ഞാൻ
കാമിനിയുടെ കാതിലൊരു കഥ പറയട്ടേ
കാണേണ്ട കേൾക്കേണ്ട കനകതാരമേ - ഞാൻ
കാമുകന്റെ കാതിലൊരു കവിത മൂളട്ടേ
കണ്ണാരം പൊത്തി പൊത്തി
കൈലേസ് കണ്ണിൽ കെട്ടി
അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ
അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ
പാടാതെ പാടാതെ പാതിരാക്കുയിലേ - ഞാൻ
പാടിവരും പൊൻ കിനാവിൻ പാട്ടു കേൾക്കട്ടെ
മിന്നാതെ മിന്നാതെ മിന്നാമിനുങ്ങേ - എൻ
കണ്മണി തൻ കണ്ണിലുള്ള വെട്ടം കാണട്ടെ
കണ്ണാരം പൊത്തി പൊത്തി
കൈലേസ് കണ്ണിൽ കെട്ടി
അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ
അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ
കിന്നാരം ചൊല്ലി ചൊല്ലി
കിളിച്ചുണ്ടിൽ നുള്ളി നുള്ളി
കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ - ദൂരേ
അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - അതാ
കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5