പട്ടിണിയാല്‍... ഓ...ഓഹൊയ് ഓഹൊയ്
പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം
ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം
അയ്യാ ആട്ടമറിയാത്താനുമാടിപ്പോകും (2) - വള
ച്ചാട്ടമറിയാത്തവനും ചാടിപ്പോകും
ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം
ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം
വീട്ടിനുള്ളില്‍ വിരുന്നുണ്ടു വീട്ടികേറ്റിയിരുന്നെങ്കില്
നാട്ടുകാരെ പഴിപറയാന് നോട്ടമിട്ടീടും ഓ... (2)
പിന്നെ കൂട്ടുകാരെ ചതിക്കുവാന്‍ കാത്തിരുന്നീടും
ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം
ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം
കൂടുവിട്ടു കൂട്ടം വിട്ടു നാടുചുറ്റും കുരുവിപ്പെണ്ണെ...
നാടായ നാടെല്ലാം നമുക്കുസ്വന്തം - ഇന്നു
നാട്ടിലെല്ലാ കൂട്ടരോടും നമുക്കു ബന്ധം
ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം
ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം
ഏതുവേഷംകെട്ടിയാലും ഏതുഭാഷ ചൊല്ലിയാലും
പാതവക്കില്‍ താമസക്കാര്‍ നമ്മുടെ കൂട്ടം
ഇന്നു പാരിലേതു വേലയിലും നമുക്കു നോട്ടം
പാടിയാടി ജീവിതപ്പോരാടിയാടി രാപ്പകലീ
പാതിവയര് ശാപ്പിടുവാന്‍ നമ്മുടെ നോട്ടം
അതിനേതുവേഷം കെട്ടിയാലുമില്ലതില് കോട്ടം
പട്ടിണിയാല്‍... ഓ...ഓഹൊയ് ഓഹൊയ്
പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം
ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം
അയ്യാ ആട്ടമറിയാത്താനുമാടിപ്പോകും (2) - വള
ച്ചാട്ടമറിയാത്തവനും ചാടിപ്പോകും
ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം
ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page