നിലാവിന്റെ നീലപ്പൊയ്കയില് നീന്തി നീന്തി വന്നവളേ
നീര്‍ക്കുന്നം കടപ്പുറത്തു നിന്നെക്കാത്തെന്
കണ്ണു കഴച്ചല്ലോ
കണ്ടോട്ടെ കാമിനിയാള്ക്കു കൊണ്ടുവന്നൊരു സമ്മാനം
കല്‍ക്കണ്ട വാക്കു പോരാ
കരളിലെനിക്കൊരു കുളിരേകീടാനായ്
മയ്യനാട്ടു പോയപ്പോള്‍ നിന് കയ്യിലിടാന്‍ വള വാങ്ങി
മയ്യനാട്ടു പോയപ്പോള്‍ നിന് കയ്യിലിടാന്‍ വള വാങ്ങി
കൊല്ലത്തെ പൂക്കടമുക്കില്‍ മുല്ലപ്പൂ വാങ്ങിച്ചു -
മുല്ലപ്പൂ വാങ്ങിച്ചു
കാലത്തെ പൊട്ടിപ്പോകും കയ്യിലിടും കുപ്പിവള
കാലത്തെ പൊട്ടിപ്പോകും കയ്യിലിടും കുപ്പിവള
ചൂടിച്ച മുല്ലപ്പൂക്കള്‍ വാടിപ്പോം കാലത്ത് -
വാടിപ്പോം കാലത്ത്
കണ്ടോട്ടെ കാമിനിയാള്ക്കു കൊണ്ടുവന്നൊരു സമ്മാനം
കല്‍ക്കണ്ട വാക്കു പോരാ
കരളിലെനിക്കൊരു കുളിരേകീടാനായ്
എന്തെന്തു വേണം പെണ്ണിനു സന്തോഷക്കുളിരേകാന്
എന്തെന്തു വേണം പെണ്ണിനു സന്തോഷക്കുളിരേകാന്
ഒരു വാക്കു പറഞ്ഞാല്‍ പോരും ഓടിപ്പോയ് കൊണ്ടുവരും -
ഓടിപ്പോയ് കൊണ്ടുവരും
മറ്റാരും നേടാതുള്ളൊരു മധുരിക്കും സമ്മാനം
മറ്റാരും നേടാതുള്ളൊരു മധുരിക്കും സമ്മാനം
താഴെ വീണുടയാതുള്ളൊരു താമരപ്പൂങ്കരള് - താമരപ്പൂങ്കരള്
കണ്ടോട്ടെ കാമിനിയാള്ക്കു കൊണ്ടുവന്നൊരു സമ്മാനം
കല്‍ക്കണ്ട വാക്കു പോരാ
കരളിലെനിക്കൊരു കുളിരേകീടാനായ്
നിലാവിന്റെ നീലപ്പൊയ്കയില് നീന്തി നീന്തി വന്നവളേ
നീര്‍ക്കുന്നം കടപ്പുറത്തു നിന്നെക്കാത്തെന്
കണ്ണു കഴച്ചല്ലോ
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page