മാനസസാരസമലർമഞ്ജരിയിൽ
മധു നുകരാനൊരു ശലഭമെത്തും
വിളഞ്ഞ മുന്തിരിമധുവാടികയിൽ
വിരുന്നുണ്ണാനൊരു കുരുവിയെത്തും - ഒരു
കുരുവിയെത്തും
മാനസസാരസമലർമഞ്ജരിയിൽ
കാനനവീഥിയിൽ കാർത്തിക വിളക്കുമായ്
കൈതകൾ നിരക്കുന്ന കാലമല്ലോ
മനമിതിൽ സങ്കല്പസുരഭിലകർപ്പൂര
മണിദീപം കൊളുത്തീടൂ
ഹൃദയമേ - ഹൃദയമേ
മാനസസാരസമലർമഞ്ജരിയിൽ
മുരളിയിൽ പാടാതെ മൂളിമൂളിപ്പാടാതെ
ചിറകുകളനങ്ങാതെ പാറി വരും
തരിവള കിലുങ്ങാതെ - മണിയറ തുറന്നാട്ടെ
മലർമെത്ത വിരിച്ചാട്ടേ
ഹൃദയമേ - ഹൃദയമേ
മാനസസാരസമലർമഞ്ജരിയിൽ
മധു നുകരാനൊരു ശലഭമെത്തും
വിളഞ്ഞ മുന്തിരിമധുവാടികയിൽ
വിരുന്നുണ്ണാനൊരു കുരുവിയെത്തും - ഒരു
കുരുവിയെത്തും
മാനസസാരസമലർമഞ്ജരിയിൽ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page