മധുവിധുദിനങ്ങൾ

മധുവിധുദിനങ്ങൾ മാതളവനങ്ങൾ
വിളിക്കുന്നു വിളിക്കുന്നു ഹൃദയങ്ങളെ
കൊതിക്കുന്ന ശലഭങ്ങളെ (മധുവിധു...)

പകലും രാവും വിരിയുന്നതവിടെ
പരാഗസുരഭിലപുഷ്പങ്ങൾ
വിണ്ണിൽ നിന്നു പറന്നു വന്നൊരു
വിവാഹജീവിത സ്വപ്നങ്ങൾ (മധുവിധു...)

വാനിൻ ചെരുവിൽ കുങ്കുമം വിൽക്കാൻ
വാസന്തസന്ധ്യകളോടി വരും
താമരപ്പൊയ്കയിൽ കളഭം കലക്കാൻ
തങ്കനിലാവൊളിയോടി വരും  (മധുവിധു...)

ആ മധുവനിയിൽ അനുരാഗത്തിൻ
അനുഭൂതികളാം മോഹിനികൾ
മന്മഥനരുളിയ മണിവീണയുമായ്
മാടി വിളിക്കുന്നു സഖീ നമ്മെ (മധുവിധു...)