ആയിരമായിരം കന്യകമാർ
അനുരാഗമലർവന സുന്ദരിമാർ
ജീവിതയാത്രയിലെന്നരികത്തായ്
ഈവഴിയെന്നും വന്നൂ
ഈവഴിയെന്നും വന്നൂ
ആയിരമായിരം കന്യകമാർ
അനുരാഗമലർവന സുന്ദരിമാർ
അതിലൊരുത്തി മാത്രം മനസ്സിനുള്ളിൽ
അനുവാദമില്ലാതെ വിരുന്നിനെത്തി
സങ്കൽപ്പസീമയിലെ മുന്തിരിക്കുടിലിങ്കൽ
സംഗീതം മൂളിമൂളി വിരുന്നിനെത്തി
ആയിരമായിരം കന്യകമാർ
അനുരാഗമലർവന സുന്ദരിമാർ
കണ്ടപ്പോൾത്തന്നെയാ കണ്ണിണകൾ
കരിനീലത്തുമ്പികളായ് പറന്നു വന്നൂ
മാമകസ്വപ്നങ്ങൾതൻ മാകന്ദവനങ്ങളിൽ
മാധുരി തേടിത്തേടി പറന്നുവന്നു
ആയിരമായിരം കന്യകമാർ
അനുരാഗമലർവന സുന്ദരിമാർ
പൂവുകൊണ്ടുള്ളോരി ചങ്ങലകൾ എന്റെ
ജീവന്റെ ജീവനെ വരിഞ്ഞുകെട്ടി
മറന്നാലും മറക്കാത്ത മായ്ചാലും മായാത്ത
മധുരമാം വേദനയിൽ വരിഞ്ഞുകെട്ടി
ആയിരമായിരം കന്യകമാർ
അനുരാഗമലർവന സുന്ദരിമാർ
ജീവിതയാത്രയിലെന്നരികത്തായ്
ഈവഴിയെന്നും വന്നൂ
ഈവഴിയെന്നും വന്നൂ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page