ഓളത്തിലൊഴുകുന്നൊരാലിലയെപ്പോലെ

ഓളത്തിലൊഴുകുന്നൊരാലിലയെപ്പോലെ
താളം തെറ്റിയ ജീവിതമേ
എന്തെല്ലാം വേഷങ്ങൾ എന്തെല്ലാം ഭാവങ്ങൾ
നിൻ ചുറ്റും  കാണുന്നു നാടകത്തിൽ 
(ഓളത്തിൽ...)

കുറ്റപ്പെടുത്തുവാൻ കൂരമ്പു പായിക്കും
ഉറ്റവരുണ്ടല്ലോ നിന്റെ ചുറ്റും
ജീവന്റെ ജീവനിൽ പ്രേമം തെളിക്കുന്ന
പൂവു പോലുള്ളൊരു കാമിനിയും 
(ഓളത്തിൽ...)

ദാഹം ശമിപ്പിക്കാൻ അമൃതം പകരുന്ന
സ്നേഹത്തിൻ പാലാഴി നിൻ ജനനി
കൈക്കുമ്പിൾ നീട്ടുമ്പോൾ കൈനീട്ടം നൽകുന്നു
മക്കൾക്കും മാതാവു വാത്സല്യത്താൽ
(ഓളത്തിൽ... )