കണ്ണുനീരിന് പെരിയാറ്റില്‍
മലവെള്ളം പൊങ്ങീ
പൂങ്കിനാവിന്‍ കളിവള്ളം മുങ്ങി
കണ്ണുനീരിന് പെരിയാറ്റില്‍..
നീന്തി നീന്തി നീ ചെന്നതക്കരെ - ഏയ് അക്കരെ
നീരൊഴുക്കില്‍ ഞാനടിഞ്ഞതിക്കരേ - ഇക്കരെ ഓ...
കാറ്റലറും - കടലിരമ്പും
കാറ്റലറും കടലിരമ്പും കര്‍ക്കിടകത്തില്‍
എന്റെ കാക്കത്തമ്പുരാട്ടിയെന്നെ വേര്‍പിരിഞ്ഞൂ -എന്നേ
വേര്‍പിരിഞ്ഞൂ
കണ്ണുനീരിന് പെരിയാറ്റില്‍..
ഈ നദിതന്‍ തീരഭൂവില്‍ പണ്ടു നാം - ഓ
പണ്ടു നാം
പ്രാണഹര്‍ഷം കൊണ്ടെഴുതിയ കഥകളേ - കഥകളേ ഓ...
കാലവര്‍ഷ - നീലമേഘം
കാലവര്‍ഷ നീലമേഘം മായ്ച്ചു കളഞ്ഞു - ഇന്നീ
കാളരാത്രി മാത്രമെന്റേ കൂട്ടിനു വന്നു - എന്റെ
കൂട്ടിനു വന്നൂ
കണ്ണുനീരിന് പെരിയാറ്റില്‍
മലവെള്ളം പൊങ്ങീ
പൂങ്കിനാവിന്‍ കളിവള്ളം മുങ്ങി
കണ്ണുനീരിന് പെരിയാറ്റില്‍..
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page