മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു
കല്ലുവെച്ചൊരു കമ്മല്‍ കൊടുത്തു
കാറ്റുവന്നതു കവര്‍ന്നെടുത്തു
കണ്ടതു നമ്മള് മാത്രം
മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു
കല്ലുവെച്ചൊരു കമ്മല്‍ കൊടുത്തു
സുരഭില ലതാഗൃഹത്തില്‍
സുന്ദരഛായാതലത്തില്‍
മത്സഖീ നിന് മടിയില്‍ മയങ്ങിഞാന്‍
മദ്ധ്യാഹ്ന സ്വപ്നത്തെ പുണര്‍ന്നപ്പോള്‍
മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു
കല്ലുവെച്ചൊരു കമ്മല്‍ കൊടുത്തു
ഉപവനപൊയ്കതന്‍ നടുവില്‍
ഉല്ലാസനൌകതന്‍ പടിയില്‍
സ്വപ്നസഖീ നിന് ഗാനം കേട്ടു ഞാന്‍
സ്വര്‍ഗ്ഗീയലഹരിയില്‍ അലിഞ്ഞപ്പോള്‍
അനുരാഗമാലിനിക്കരികില്
ആശതന്‍ കദളീവനിയില്
നളിനമുഖീ നിന് കവിളിലെന്‍ കൈവിരല്‍
നവനവചിത്രങ്ങള് എഴുതുമ്പോള്‍
മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു
കല്ലുവെച്ചൊരു കമ്മല്‍ കൊടുത്തു
കാറ്റുവന്നതു കവര്‍ന്നെടുത്തു
കണ്ടതു നമ്മള് മാത്രം
കണ്ടതു നമ്മള് മാത്രം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page