ചുണ്ടത്തെ പുഞ്ചിരി
ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി
പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി
ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി
പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി
കണ്ടുമുട്ടീടുന്ന കാളനും കൂളനും
കൊണ്ടുക്കൊടുത്തേക്കല്ലേ - സുന്ദരീ
കൊലച്ചതി ചെയ്തേക്കല്ലേ
പണ്ടത്തെ തോഴനീ ചെണ്ടിന്നു ചുറ്റിലും
വണ്ടായി ചുറ്റീടുന്നു - രാപ്പകല്‍
വണ്ടായി ചുറ്റീടുന്നു ഓഹോഹോ
ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി
പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി
നാലാളെക്കാണുമ്പോള് നാണിച്ചു മണ്ടുന്ന
നാരായണക്കിളി കൊച്ചു പെണ്ണേ
നാലാളെക്കാണുമ്പോള് നാണിച്ചു മണ്ടുന്ന
നാരായണക്കിളി കൊച്ചു പെണ്ണേ
തോളത്തു മുട്ടുന്ന നീലച്ച ലോലാക്ക്
താളത്തിലാടും നേരം - എന്തൊരു
ഹാലാണു കണ്ടു നില്ക്കാൻ
കന്നിവെയിലത്തെ അന്നനടക്കാരീ
നിന്നെ ഞാന്‍ സ്വന്തമാക്കും - എന്റെയീ
കണ്ണാണേ സ്വന്തമാക്കും
ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി
പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി
ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി
പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page